HISTORY


  • അറിവിന്റെ നിറദീപം തെളിയിച്ചുകൊണ്ട് 1904ല്‍ കാരയാട്ട് കൃഷ്ണന്‍കിടാവ്‌ എന്ന വിദ്യാഭ്യാസ പ്രേമിയാണ് കൊഴുക്കല്ലുരിന്റെ തിലകക്കുറിയായി വര്‍ത്തിക്കുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ -സാമുഹ്യ പിന്നാക്കാവസ്ഥയ്ക്ക് അറുതി വരുത്തുന്നതിന്റെ നാന്ദി കുറിക്കലായിഈ സംരംഭം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. യാത്രാസൌകര്യം ഒട്ടുമില്ലാത്ത ഒരു ഗ്രാമം. പത്തുമൈലെങ്കിലും സഞ്ചരിച്ചാലെ വാഹന ഗതാഗതമുള്ള റോഡ് കാണാന് കഴിയു. വിസ്തൃതമായ പാടങ്ങള്‍, തെങ്ങിന്‍ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകള്‍ ,വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായ മലനിരകള്‍... ഏവരേയും ആകര്‍ഷിക്കുന്ന ഈ ഭൂപ്രകൃതി ഗ്രാമത്തിന്റെ ഒരനുഗ്രഹമായിരുന്നു.
  • നാടുവാഴിത്തത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗമായിരുന്നു ഭൂരിപക്ഷം..... സ്വര്‍ഗതുല്യമായ ജീവിതം നയിക്കുന്ന വിരലിലെണ്ണാവുന്ന ജന്മിമാര്‍ ....... അവര്‍ക്കുവേണ്ടി പകലന്തി പണിയെടുത്തിട്ടും അഷ്ടിക്കുവകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളന്മാര്‍ .... ഇതായിരുന്നു അന്നത്തെ ചിത്രം.
  • ആരംഭ കാലത്ത്‌ ഹിന്ദു എയിടെഡ് സ്കൂള്‍ എന്ന  പേരിലാണ്‌ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പി.പി.കരുണാകരന് മാസ്റ്റര്‍, തേനാങ്കുഴിയില്‍ ശങ്കരന്‍ മാസ്റ്റര്‍, കൊടക്കാട്ടുമീത്തല്‍ കണ്ണന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു ആദ്യ കാല അധ്യാപകര്‍.
  • ആന്താറ്റില്‍ കൊറുമ്പന്‍ എന്ന ഹരിജന്‍ വിദ്യാര്‍ത്ഥിയെ സ്ക്കൂളില്‍ ചേര്‍ത്തുകൊണ്ട് അയിത്തോച്ചാടന പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു. 1914 ല് ഒരു മുസ്ലീം വിദ്യാര്‍ത്ഥിയെ ചേര്‍ത്തുകൊണ്ട് മതസൌഹാര്‍ദ്ദത്തിനു അടിത്തറയിട്ടു.
  • പിന്നീട് കൊഴുക്കല്ലൂര്‍ എയിഡഡ് എലിമെന്‍ററി സ്ക്കൂള്‍, കൊഴുക്കല്ലൂര് എല്‍ .പി.സ്ക്കൂള്‍ എന്നീ പേരുകളില്‍ ഈ വിദ്യാലയം അറിയപ്പെട്ടു. തേനാങ്കുഴിയില്‍ ശങ്കരന്‍ മാസ്റ്റര്‍ വിരമിച്ചപ്പോള്‍ മാനേജര്‍ കൃഷ്ണന്‍ കിടാവിന്‍റെ മകന്‍ ഇ.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പ്രധാനാധ്യാപകനായി. കൃഷ്ണന്‍ കിടാവിന്‍റെ മരണശേഷം അദ്ദേഹം മാനേജരുമായി.
  • പ്രാധാനാധ്യാപകനായി വിരമിച്ച എളങ്കൂറ്റില്‍ കുഞ്‍ഞിരാമന്‍ മാസ്റ്റര്‍ , പ്രധാനാധ്യാപകനും മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനേതാവും സാമൂഹിക-രാഷ്ട്രീയ രംഗത്തെ അറിയപ്പെടുന്ന നേതാവുമായിരുന്ന വി.കെ.കേളപ്പന്‍ മാസ്റ്റര്‍ എന്നിവരും ഈ വിദ്യാലയത്തിന്‍റെ യശസ്സ് ഉയര്‍ത്തിയ മഹദ് വ്യക്തികളാണ്. 
  • 1964 ല്‍ ഈ വിദ്യാലയം യൂ.പി.സ്കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും കൊഴുക്കല്ലുര്‍ എയിഡെഡ്.യൂ.പി.സ്കൂള്‍ എന്നറിയപ്പെടുകയും ചെയ്തു. 2004 ല്‍ കാരയാട്ട് ഗോവിന്ദന്‍ മാസ്റ്റര്‍ സ്മാരക യൂ.പി.സ്കൂള്‍,കൊഴുക്കല്ലൂര്‍ (കെ.ജി.എം.എസ് യു.പി.സ്കൂള്‍ )എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു. 

Read more...

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP