അദ്ധ്യാപക ദിനം

>> Friday, September 4, 2009

സപ്തംബര്‍ 5 


സര്‍വേപ്പളളി രാധാകൃഷ്ണന്റെ ജന്മദിനം അദ്ധ്യാപക ദിനമായി ആചരിക്കുന്നു.. 1888 സപ്തംബര് 5നു ‍ ആന്ധ്രയിലെ തിരുന്താനിയില്‍ ജനനം. ഇന്ത്യ യുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു.
പാശ്ചാത്യ തത്ത്വശാസ്ത്ര ചിന്തകള്‍ ഭാരതീയര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു.




ഇന്ത്യ യുടെ രാഷ്ട്രീയ നേതൃനിരയില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദര്‍ശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങള്‍ത്തന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്‌ നിദാനമാണ്‌. വിജ്ഞാന മേഖലയില്‍ വഹിച്ച പങ്കുകള്‍ മുന്‍നിര്‍ത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം അദ്ധ്യാപക ദിനമായി ആചരിക്കുന്നു.1929-ല്‍ ഓക്സഫഡിലെ മാഞ്ചസ്റ്റര്‍ കോളജില്‍ നിയമനം ലഭിച്ചു. വിഖ്യാതമായ ഓക്സഫഡ് സര്‍വകലാശാലയില്‍ പഠനങ്ങളവതരിപ്പിക്കാന്‍ ഈ നിയമനം സഹായകമായി. താരതമ്യ മതപഠനത്തെക്കുറിച്ച് ഓക്സ്ഫഡില്‍ അദ്ദേഹം സ്ഥിരമായി പ്രഭാഷണങ്ങള്‍ നടത്തി. 1931-ല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നല്‍കി. അതോടെ സര്‍ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്നറിയപ്പെട്ടു തുടങ്ങി.1954 ല്‍ അദ്ദേഹത്തിനു ഭാരതരത്ന ബഹുമതി ലഭിച്ചു.


0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP