ജേതാക്കളെ അനുമോദിച്ചു.
>> Sunday, March 14, 2010
കൊഴുക്കല്ലുര്‍ കെ.ജി.എം.എസ്. യു.പി.സ്കൂളില്‍ നിന്ന് ഈ വര്‍ഷം യു.എസ്.എസ് നേടിയ വിദ്യാര്‍ത്ഥികളെയും മേലടി ഉപജില്ലാ വോളിബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.രാജീവന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.കെ.നാരായണന്‍ അധ്യക്ഷനായിരുന്നു. സഞ്ജയ് കൊഴുക്കല്ലുര്‍ സംസാരിച്ചു.ഹെഡ് മാസ്റ്റര്‍ വി.രവീന്ദ്രന്‍ സ്വാഗതവും ജയരാജന്‍ വടക്കയില്‍ നന്ദിയും പറഞ്ഞു.


0 അഭിപ്രായ(ങ്ങള്‍):
Post a Comment