മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കലോത്സവം നവംബര്‍ 14,15 തിയ്യതികളിലായി കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കൂളില്‍ വെച്ച് നടന്നു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം റീന പൂരണംകണ്ടി അധ്യക്ഷയായിരുന്നു. കൈരളി 'മാമ്പഴം' ഫെയിം ശോണിമ എസ്.ബി. വിശിഷ്ടാതിഥിയായിരുന്നു. കെ.കുഞ്ഞികൃഷ്ണന്‍ നായര്‍, എം.വി.ഉമ്മര്‍ മാസ്റ്റര്‍, പി.കുഞ്ഞായന്‍ മാസ്റ്റര്‍, സഞ്ജയ് കൊഴുക്കല്ലൂര്‍, പി.ബാലന്‍ മാസ്റ്റര്‍, കെ.കെ.മൊയ്തീന്‍ മാസ്റ്റര്‍, ഇ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, പി.എന്‍.കെ.നായര്‍, രാജീവന്‍ ആയടത്തില്‍, എന്നിവര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ വി.രവീന്ദ്രന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.എം.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

സമാപന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ.വസന്ത സമ്മാന വിതരണം നടത്തി. കെ.പി.രാമചന്ദ്രന്‍ മാസ്റ്റര്‍, ശ്രീജയ, ഷിജി .കെ എന്നിവര്‍ സംസാരിച്ചു. ജയരാജന്‍ വടക്കയില്‍ സ്വാഗതവും എം.കെ.കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു. ബാലകലോത്സവത്തില്‍ മേപ്പയൂര്‍ എല്‍.പി.സ്കൂള്‍ ഒന്നാം സ്ഥാനവും വി.ഇ.എം.യു.പി.സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. അറബി സാഹിത്യോത്സവത്തില്‍ നിടുമ്പൊയില്‍ എം.എല്‍.പി.സ്കൂള്‍ ഒന്നാം സ്ഥാനവും വി.ഇ.എം.യു.പി.സ്കൂള്‍ രണ്ടാം സ്ഥാനവും നേടി.
0 അഭിപ്രായ(ങ്ങള്‍):
Post a Comment