വീട്ടില്‍ ഒരു കറിവേപ്പ് പദ്ധതി

>> Thursday, June 19, 2014

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കറിവേപ്പിലയില്‍ രാസകീടനാശിനികള്‍ വ്യാപകമാകുന്നത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. വ്യാപകമായി കൃഷിചെയ്യുമ്പോള്‍ ഇലകള്‍ തഴച്ചു വളരാനുള്ള രാസവളങ്ങളും ഇലകള്‍ക്ക് കേടുവരാതിരിക്കാന്‍ കീടനാശിനികളും ഉപയോഗിച്ചു തുടങ്ങി. അതുകൊണ്ട് തന്നെ ഇന്ന് അങ്ങാടിയില്‍ നിന്ന് ലഭിക്കുന്ന കറിവേപ്പില ദീര്‍ഘനേരം വെള്ളത്തിലിട്ടു കഴുകി വൃത്തിയാക്കാതെ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന യാഥാര്‍ഥ്യം നാം മനസ്സിലാക്കണം. ഇതിന് പരിഹാരമായി ‘വീട്ടില്‍ ഒരു കറിവേപ്പ്‘ എന്ന പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കൂള്‍ പരിസ്ഥിതി ക്ലബ്.
കറിവേപ്പില, കറികളില്‍ വറവിടുകയോ തൂമിക്കുക യോചെയ്ത് ഇല ഒഴിവാക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇലകള്‍ കറിയുടെ കൂടെതന്നെ ചവച്ചുതിന്നാതെ എടുത്ത് കളയുന്നത് ഗുണത്തെ പറ്റിയുള്ള അജ്ഞത കൊണ്ടാണ്. കറിക്ക് മണവും രുചിയും കൊടുക്കുന്നതിനേക്കാളുപരി അരുചി ഇല്ലാതാക്കി ദഹനപ്രക്രിയക്ക് ആക്കം കൂട്ടി ബാഹ്യമായും ആന്തരികമായും ശരീരത്തിലേല്‍ക്കുന്ന വിഷങ്ങളെ ഇല്ലായ്മ ചെയ്ത് ദഹനശക്തി വര്‍ധിപ്പിക്കുന്ന ഒരസാധാരണ സുഗന്ധ ഇലയായ കറിവേപ്പില, കേരളീയരുടെ ദൈനംദിന ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. റുട്ടേസി കുടുംബത്തില്‍ ജനിച്ച ഇതിന്റെ ശാസ്ത്രനാമം 'മുറയകൊയ്‌നിജി സ്‌പ്രെങ്ങ്' എന്നാണ്. ഇവയില്‍ തളിക്കുന്ന കീടനാശിനികള്‍ കാന്‍സര്‍, വിവിധ തരം അലര്‍ജികള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പരിഹാരം എന്ന നിലയില്‍ കൊഴുക്കല്ലൂര്‍ യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ ജൈവ കൃഷി രീതിയിലൂടെ ‘വീട്ടില്‍ ഒരു കറിവേപ്പ്‘ എന്ന പദ്ധതി നടപ്പാക്കുകയാണ്.
ദഹനശക്തിയും രുചിയും വര്‍ധിപ്പിക്കുവാനും ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കുന്നതിനുമായി കറികളില്‍ ചേര്‍ക്കുന്ന സുഗന്ധപത്രവും വിഷരഹിതമാക്കുവാനാണ് ശ്രമം.
വീട്ടില്‍ ഒരു കറിവേപ്പ് പദ്ധതിയുടെ ഉദ്ഘാടനം വടകര വിദ്യാഭ്യാസ ജില്ലാ ഓഫീസറും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീ. ഇ.കെ.സുരേഷ് കുമാര്‍ 2014 ജൂണ്‍ 19ന് നിര്‍വ്വഹിക്കും. ഗ്രീന്‍ കമ്യൂണിറ്റി ജനറല്‍ കണ്‍വീനര്‍ ഷൗക്കത്ത് അലി എരോത്ത് മുഖ്യ പ്രഭാഷ​​ണം നടത്തും.

0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP