ബാലാമണിയമ്മ
>> Monday, September 28, 2009
ബാലാമണിയമ്മ ചരമദിനം - സപ്തംബര്‍ 29
മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്ന ബാലാമണിയമ്മ 1909 ജൂലൈ 19ന് പുന്നയൂര്‍ക്കുളത്തെ നാലാപ്പാട്ടു വീട്ടില്‍ ജനിച്ചു. പിതാവ് ചിറ്റഞ്ഞൂര്‍ കോവിലകത്തെ കുഞ്ചുണ്ണിരാജ. മാതാവ് കൊച്ചുകുട്ടിയമ്മ. 1928ല്‍ ബാലാമണിയമ്മയും വി.എം.നായരുമായുള്ള വിവാഹം നടന്നു. കൊല്‍ക്കത്തയിലെ ഒരു ബ്രിട്ടീഷ് കമ്പനിയില്‍ ഉദ്യോഗസ്ഥനും പിന്നീട് മേലധികാരിയുമായ വി.എം.നായര്‍ മാതൃഭൂമിയുടെ മാനേജിംഗ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായിരുന്നു. എഴുത്തുകാരായ മാധവിക്കുട്ടി (കമല സുരയ്യ), ഡോ.സുലോചന നാലാപ്പാട്ട് എന്നിവരും മോഹന്‍ദാസ്, ഡോ.ശ്യാം സുന്ദര്‍ എന്നിവരുമാണ് മക്കള്‍.
1930ല്‍ കൂപ്പുകൈ എന്ന ആദ്യ സമാഹാരം പ്രസിദ്ധീകരിച്ചു. അമ്മ, കുടുംബിനി, ധര്‍മ്മമാര്‍ഗത്തില്‍, സ്ത്രീഹൃദയം, പ്രഭാങ്കുരം, ഭാവനയില്‍,ഊഞ്ഞാലിന്‍മേല്‍,വെളിച്ചത്തില്‍, അവര്‍ പാടുന്നു, പ്രണാമം, സോപാനം, മുത്തശ്ശി, കളിക്കൊട്ട, അമ്പലത്തില്‍, വെയിലാറുമ്പോള്‍, നിവേദ്യം, ലോകാന്തരങ്ങളില്‍, മഴുവിന്റെ കഥ, നഗരത്തില്‍ എന്നിവയാണ് ബാലാമണിയമ്മയുടെ കൃതികള്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ്, സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം, എന്‍.വി.കൃഷ്ണവാരിയര്‍ പുരസ്കാരം, സരസ്വതീ സമ്മാനം എന്നീ അവാര്‍ഡുകള്‍ക്ക് പുറമേ പത്മഭൂഷണും ബാലാമണിയമ്മയ്ക്ക് ലഭിച്ചു.
2004 സപ്തംബര്‍ 29 ന് ബാലാമണിയമ്മ അന്തരിച്ചു.

0 അഭിപ്രായ(ങ്ങള്‍):
Post a Comment