സഞ്ജയന്‍ ചരമദിനം
>> Saturday, September 12, 2009
സപ്തംബര്‍ 13- സഞ്ജയന്‍ ചരമദിനം
1903 ജൂണ്‍ 13 ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടില്‍ മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യരുടെയും പാറുവമ്മയുടെയും മകനായി സഞ്ജയന്‍ ജനിച്ചു. യഥാര്‍ത്ഥ പേര് മാണിക്കോത്ത് രാമുണ്ണി നായര്‍ (എം.ആര്‍. നായര്‍).
1903 ജൂണ്‍ 13 ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടില്‍ മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യരുടെയും പാറുവമ്മയുടെയും മകനായി സഞ്ജയന്‍ ജനിച്ചു. യഥാര്‍ത്ഥ പേര് മാണിക്കോത്ത് രാമുണ്ണി നായര്‍ (എം.ആര്‍. നായര്‍).
തലശ്ശേരി ബ്രാഞ്ച് സ്ക്കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്,തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.1927 ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഇംഗ്ലീഷ് ഓണേഴ്സ് ജയിച്ചശേഷം കോഴിക്കോട് ഹജൂരാഫീസില്‍ ജോലിനോക്കി. പിന്നീട് കുറച്ചുകാലം ക്രിസ്ത്യന്‍ കോളേജില്‍ ലക്ചററായി.
ചിരിക്കാനും ചിന്തിക്കാനും മലയാളികളെ പഠിപ്പിച്ച സഞ്ജയന്‍ കുഞ്ചന്‍ നമ്പ്യാര്‍ക്കുശേഷം കേരളം കണ്ട പ്രസിദ്ധ ഹാസ്യ സാഹിത്യകാരനാണ്. മുഖം നോക്കാതെ ഉള്ള കാര്യം ഫലിതരസം കലര്‍ത്തി തുറന്നുപറയാന്‍ ധൈര്യം കാണിച്ച സാഹിത്യകാരനാണ് സഞ്ജയന്‍. കുറച്ചുകാലം കേരളപത്രികയുടെ പത്രാധിപസമിതി അംഗമായി. പിന്നീട് വിശ്വ രൂപം പ്രസിദ്ധീകരിക്കപ്പെട്ടു.
എം.ആര്‍.നായരുടെ കൃതികളധികവും ഹാസ്യ കൃതികളാണ്. ആദ്യോപഹാരം , സാഹിത്യ നികഷം , ഹാസ്യാഞ്ജലി, സഞ്ജയന്‍ എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. കഥാകഥനം, പാഠപുസ്തകം, പൊതുയോഗറിപ്പോര്‍ട്ട്, നാടകം, ഉപന്യാസം, പ്രസംഗം തുടങ്ങിയ സാഹിത്യ രൂപങ്ങളെ ഹാസ്യ സാഹിത്യത്തിന് അദ്ദേഹം ഉപയോഗിച്ചു. സാഹിത്യരംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരെ നിയന്ത്രിക്കുന്നത് സമൂഹത്തോടുള്ള ബാധ്യതയായി അദ്ദേഹം കണക്കാക്കിയിരുന്നു.
മുപ്പത്തിഒന്നു വയസ്സുവരെ കവിതകളായിരുന്നു പ്രധാനമായും അദ്ദേഹം രചിച്ചത്. അവയില്‍ നിന്ന് തിരഞ്ഞെടുത്ത കവിത കളാണ് ആദ്യോപഹാരത്തിലുള്ളത്. കേരളപത്രിക, സഞ്ജയന്‍, വിശ്വരൂപം, മാതൃഭൂമി എന്നിവയില്‍ എഴുതിയ ഹാസ്യ കവിതകളുടെ സമാഹാരമാണ് ഹാസ്യഞ്ജലി. ഉന്മത്ത കിങ്കരം അദ്ദേഹം എഴുതിയ നാടകമാണ്. വിശ്വ രൂപം മാസികയില്‍ പ്രസിദ്ധീകരിച്ചു. 1943 സപ്തംബര്‍ 13 ന് അദ്ദേഹം അന്തരിച്ചു.



0 അഭിപ്രായ(ങ്ങള്‍):
Post a Comment