രാജാ റാംമോഹന്‍ റോയ്

>> Sunday, September 27, 2009


രാജാ റാംമോഹന്‍ റോയ് ചരമദിനം സപ്തം.27

പത്തൊമ്പതാം നൂറ്റാണ്ടിലെ മത സാമൂഹ്യ പരിഷ്ക്കര്‍ത്താവായിരുന്നു, മത സാമൂഹ്യ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന രാജാ റാംമോഹന്‍ റോയ്. രമാകാന്തറായിയുടെയും താരിണീദേവിയുടെയും മകനായി ബംഗാളിലെ ബര്‍ദ്വാനടുത്ത് രാധാനഗറില്‍ 1772 ല്‍ ജനിച്ചു. റോയന്‍ എന്ന ബിരുദനാമം ചുരുക്കിയതാണ് റോയ്.
പതിനാറാം വയസ്സില്‍ രാജാ റാംമോഹന്‍ വിഗ്രഹാരാധനയെ എതിര്‍ത്ത് പത്രത്തില്‍ ലേഖനമെഴുതി. സര്‍ക്കാരുദ്യോഗം സ്വീകരിച്ചു മുര്‍ഷിദാബാദില്‍ കഴിയുന്ന കാലത്താണ്  തുഹ്ഫത്-ഉല്‍ മുഹിദ്ദിന്‍ (ഏക ദൈവ വിശ്വാസിക്കൊരു സമ്മാനം) എന്ന അറബി പേര്‍ഷ്യന്‍ കൃതി പ്രസിദ്ധീകരിച്ചത്.
നാടിന്റെ നാനാഭാഗത്തും നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിച്ച് റാംമോഹന്‍ ബംഗാളിലെ നവീന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. 1821ല്‍ സംവാദ് കൌമുദി എന്ന പത്രം സ്ഥാപിച്ചു. 1828 ആഗസ്ത് 20ന് രാജാ റാംമോഹന്‍ റോയിയുടെ നേതൃത്വത്തില്‍ ബ്രഹ്മസമാജം ആരംഭിച്ചു. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയും ചിതയില്‍ചാടി മരിക്കണമെന്ന ദുരാചാരമായ സതി നിര്‍ത്തലാക്കുന്നതിനുവേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സതി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷുകാരുമായി കത്തിടപാടുകള്‍ നടത്തി. യുവാക്കളെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങളും പ്രകടനങ്ങളും നടത്തി. 1828ല്‍ ഗവര്‍ണറായി സ്ഥാനമേറ്റ വില്യം ബെന്‍റിക്ക് പ്രഭു 1829 നവംബര്‍ 26 ന് സതി നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
ഡല്‍ഹിയിലെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ ഷാ രണ്ടാമന്‍ റാംമോഹന് രാജാ സ്ഥാനം നല്‍കി ബഹുമാനിച്ചു. അന്നുമുതല്‍ അദ്ദേഹം രാജാ റാംമോഹന്‍ റോയ് എന്നറിയപ്പെട്ടു. ബ്രിസ്റ്റണില്‍ വെച്ച് 1833 സപ്തംബര്‍ 27 ന് രാജാ റാംമോഹന്‍ റോയ് അന്തരിച്ചു.

0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP