കേരള സ്ക്കൂള്‍ കലോത്സവം 2009-10
>> Friday, October 9, 2009
ഈ വര്‍ഷം മുതല്‍ സ്ക്കൂള്‍ കലേത്സവത്തിന് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിന് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇതുവരെയുള്ള രീതികളില്‍ നിന്ന് വ്യത്യസ്തമായി, സ്ക്കൂള്‍തല മത്സരത്തില്‍ വിജയികളാവുന്ന കുട്ടികളെ സംബന്ധിച്ച വിവരം (സ്ക്കൂള്‍തല എന്‍ട്രി) ഓണ്‍ലൈനായി എന്റര്‍ ചെയ്യണം. സബ് ജില്ലയിലെ ഹൈസ്ക്കൂള്‍ (അതിവേഗ ഇന്റര്‍നെറ്റ് സൌകര്യമുള്ള) കേന്ദ്രീകരിച്ച് വിവിധ നോഡല്‍ സെന്ററുകളായി (ക്ലസ്റ്റര്‍ സെന്റര്‍) തിരിക്കും. ഈ ക്ലസ്റ്റര്‍ സെന്ററുകളിലാണ് ആ വിദ്യാലയ പരിധിയില്‍ വരുന്ന എല്‍.പി, യു.പി സ്ക്കൂളുകളുടെഓരോ വിദ്യാലയവും ക്ലസ്റ്റര്‍ സെന്ററുകളിലാണ് നിശ്ചിത ദിവസത്തിനകം എന്‍ട്രി ഫോമുകള്‍ എത്തിക്കേണ്ടത്. അവിടെ ഓണ്‍ലൈനായി ഡാറ്റ എന്റര്‍ ചെയ്യുകയും പ്രിന്റ് ഔട്ട് നല്‍കുകയും ചെയ്യും. അത് പരിശോധിച്ച് തിരുത്തലുകള്‍ വരുത്താനുണ്ടെങ്കില്‍ വരുത്തിയതിനുശേഷം ഹെഡ് മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തി അടുത്ത ദിവസം തന്നെ ക്ലസ്റ്റര്‍ സെന്ററില്‍ തിരിച്ചു നല്‍കണം.
ഓണ്‍ ലൈന്‍ ഡാറ്റാ എന്‍ട്രി ആയതിനാല്‍ നിശ്ചിത തിയ്യതിക്കകം എന്‍ട്രി ഫോം നല്‍കാത്ത സ്ക്കൂളുകള്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വരും.


0 അഭിപ്രായ(ങ്ങള്‍):
Post a Comment