എന്‍.വി.കൃഷ്ണവാര്യര്‍
>> Sunday, October 11, 2009
എന്‍.വി.കൃഷ്ണവാര്യര്‍ ചരമദിനം (ഒക്ടോബര്‍ 12)
1916 മെയ് 13 ന് തൃശൂരിലെചേര്‍പ്പില്‍ ഞെരുക്കാവില്‍ വാരിയത്താണ് എന്‍.വി.കൃഷ്ണവാരിയരുടെ ജനനം.അച്ഛന്‍: അച്യുത വാരിയര്‍. അമ്മ:മാധവി വാരസ്യാര്‍.വല്ലച്ചിറ പ്രൈമറി സ്കൂള്‍,പെരുവനം സംസ്കൃത സ്കൂള്‍,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.മദ്രാസ് സര്‍വകലാശാലയില്‍ ഗവേഷണം.വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എല്‍,എം.ലിറ്റ്,ജര്‍മ്മന്‍ ഭഷയില്‍ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങള്‍ കരസ്ഥമാക്കി. വിവിധ ഹൈസ്കൂളുകളില്‍
അധ്യാപകനായിരുന്ന വാരിയര്‍ 1942 ല്‍ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു.ഒളിവില്‍ പോകുകയും`സ്വതന്ത്ര ഭാരതം' എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു. പിന്നീട് മദ്രാസ് കൃസ്ത്യന്‍ കോളേജിലും തൃശൂര്‍ കേരളവര്‍മ്മ കോളേജിലും ലക്‌ചററായി.1968-75 കാലത്ത് കേരള ഭാഷാഇന്‍സ്റ്റിറ്റൂട്ടിന്റെസ്ഥാപക ഡയറക്ടറായി പ്രവര്‍ത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു.വിജ്ഞാന കൈരളി പത്രാധിപര്‍,മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയര്‍ ഫെലോ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. . ആദ്യ കവിതാസമാഹാരമായ "നീണ്ടകവിതകള്‍" 1948 ല്‍ പ്രസിദ്ധീകരിച്ചു. "ഗാന്ധിയും ഗോഡ്‌സേയും" എന്ന കവിതാസമാഹാരത്തിനും "വള്ളത്തോളിന്റെ കാവ്യശില്പം" എന്ന നിരൂപണഗ്രന്ഥത്തിനും "വെല്ലുവിളികള്‍ പ്രതികരണങ്ങള്‍" എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ ലഭിച്ചു. 1989 ഒക്ടോബര്‍ 12 ന് കൃഷ്ണവാരിയര്‍ അന്തരിച്ചു. മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയര്‍ ഫെലോ, കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗം, ജ്ഞാനപീഠം പുരസ്കാര നിര്‍ണ്ണയ കമ്മിറ്റിയുടെ മലയാളം ഉപദേശകസമിതി കണ്‍വീനര്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ട്രഷറര്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അധ്യക്ഷന്‍, നാഷണല്‍ ബുക് കൗണ്‍സില്‍ അംഗം, കേരള ഗ്രന്ഥശാലാ സംഘം പ്രവര്‍ത്തക സമിതി അംഗം, മലയാളം ലക്സിക്കന്‍ എഡിറ്റോറിയല്‍ കമ്മിറ്റി അംഗം, കലാമണ്ഡലം പാഠോപദേശകസമിതി അംഗം, സംസ്കൃത കമ്മറ്റി (കേരള സര്‍ക്കാര്‍)ചെയര്‍മാന്‍, തിരുവിതാംകൂര്‍ സര്‍വകലാശാലാ സെനെറ്റ് മെംബര്‍, കേരള സര്‍വകലാശാലാ സെനെറ്റ് മെംബര്‍, കേന്ദ്ര ഗവണ്മെന്റിന്റെ എമിരിറ്റസ് ഫെലോ, കേരള സര്‍വകലാശാലാ ബി ഒ എസ് അംഗം, വിവിധ അക്കാദമിക് കൗണ്‍സിലുകളില്‍ അംഗത്വം എന്നിവ വഹിച്ചു.
കവിതകള്‍
* എന്‍ വിയുടെ കവിതകള്‍(സമ്പൂര്‍ണ്ണ സമാഹാരം)
* അകം കവിതകള്‍
* അക്ഷരം പഠിക്കുവിന്‍
* എന്‍ വിയുടെ കൃതികള്‍
* കാവ്യകൗതുകം
* കാളിദാസന്റെ സിംഹാസനം
* നീണ്ടകവിതകള്‍
* കുറേക്കൂടി നീണ്ട കവിതകള്‍
* കൊച്ചുതൊമ്മന്‍
* പുഴകള്‍
* രക്തസാക്ഷി
* വിദ്യാപതി
* ഗാന്ധിയും ഗോഡ്‌സേയും
* ചാട്ടവാര്‍
* ചിത്രാംഗദ (ആട്ടക്കഥ)
* ബുദ്ധചരിതം(ആട്ടക്കഥ)
ലേഖനങ്ങള്‍,പഠനങ്ങള്‍, പ്രബന്ധങ്ങള്‍
* എന്‍ വിയുടെ ഗവേഷണ പ്രബന്ധങ്ങള്‍
* എന്‍ വിയുടെ സാഹിത്യ വിമര്‍ശനം
* വള്ളത്തോളിന്റെ കാവ്യശില്പം (നിരൂപണം)
* കലോല്‍സവം
* വെല്ലുവിളികള്‍ പ്രതികരണങ്ങള്‍
* മനനങ്ങള്‍ നിഗമനങ്ങള്‍
* വീക്ഷണങ്ങള്‍ വിമര്‍ശങ്ങള്‍
* അന്വേഷണങ്ങള്‍,കണ്ടെത്തലുകള്‍
* ആദരാഞ്ജലികള്‍
* പരിപ്രേക്ഷ്യം
* പ്രശ്നങ്ങള്‍,പഠനങ്ങള്‍
* ഭൂമിയുടെ രസതന്ത്രം
* മേല്പത്തൂരിന്റെ വ്യാകരണ പ്രതിഭ
* വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍
* വ്യക്തിചിത്രങ്ങള്‍
* സമസ്യകള്‍ സമാധാനങ്ങള്‍
* സമാകലനം
* സംസ്കൃത വ്യാകരണത്തിന് കേരളപാണിനിയുടെ സംഭാവനകള്‍
* സ്മൃതിചിത്രങ്ങള്‍
* ഹൃദയത്തിന്റെ വാതായനങ്ങള്‍
* A History of Malayalam (English
യാത്രാവിവരണം
* അമേരിക്കയിലൂടെ
* ഉണരുന്ന ഉത്തരേന്ത്യ
* പുതിയ ചിന്ത സോവിയറ്റ് യൂണിയനില്‍
നാടകങ്ങള്‍
* അസതി
* എന്‍ വിയുടെ നാടകങ്ങള്‍
* വാസ്ഗോഡിഗാമയും മറ്റ് മൂന്നു നാടകങ്ങളും
* വീരരവിവര്‍മ്മ ചക്രവര്‍ത്തി
ബാലസാഹിത്യം
* ജാലവിദ്യ
* ലേഖനകല
വിവര്‍ത്തനങ്ങള്‍
* ഏഴു ജര്‍മ്മന്‍ കഥകള്‍
* ഗാന്ധിയുടെ വിദ്യാര്‍ഥി ജീവിതം
* ദേവദാസന്‍
* മന്ത്രവിദ്യ
* സുമതി


0 അഭിപ്രായ(ങ്ങള്‍):
Post a Comment