യു . എന്‍ ദിനം (ഒക്ടോബര്‍ 24)

>> Saturday, October 24, 2009

ഐക്യരാഷ്ട്രസഭ (United Nations) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എന്‍(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ല്‍ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തില്‍ ഇന്ന് 191 അംഗരാജ്യങ്ങളുണ്ട്‌.രണ്ടാം ലോകമഹായുദ്ധകാലത്തെഅമേരിക്കന്‍ പ്രസിഡന്റ്‌ ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റ്‌, സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ്‌ ആദ്യമായി ഐക്യരാഷ്ട്രങ്ങള്‍ എന്ന പദം ഉപയോഗിച്ചത്‌. ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിനുള്ള വിത്തുകള്‍ പാകിയതും അന്നത്തെ സഖ്യകക്ഷികള്‍ത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ മോസ്കോ, കെയ്‌റോ, ടെഹ്‌റാന്‍ എന്നിവിടങ്ങളില്‍ച്ചേര്‍ന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളില്‍ ഈ ആശയം കൂടുതല്‍ ചര്‍ച്ചാവിഷയമായി. 1944 ഓഗസ്റ്റ്‌ മുതല്‍ ഒക്ടോബര്‍ വരെ ഫ്രാന്‍സ്‌, ചൈന, ബ്രിട്ടണ്‍, അമേരിക്കന്‍ ഐക്യനാടുകള്‍(അമേരിക്ക), സോവ്യറ്റ്‌ യൂണിയന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ പലതവണ യോഗംചേര്‍ന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത്‌ ഈ രാജ്യങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ലോകംമുഴുവനും ചര്‍ച്ചചെയ്തു.

ഒടുവില്‍ 1945 ഏപ്രില്‍ 25-ന് സാന്‍ഫ്രാസിസ്കോയില്‍ യു. എന്‍. രൂപീകരണയോഗം ചേര്‍ന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും ലയണ്‍സ്‌ ക്ലബ്‌ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തു. രൂപീകരണസമ്മേളനത്തില്‍ പങ്കെടുത്ത 50 രാജ്യങ്ങള്‍ രണ്ടുമാസത്തിനു ശേഷം ജൂണ്‍ 26ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയില്‍ ഒപ്പുവച്ചു. ആദ്യയോഗത്തില്‍ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങള്‍ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാന്‍സ്‌, സോവ്യറ്റ്‌ യൂണിയന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളില്‍ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടര്‍ന്ന് 1945 ഒക്ടോബര്‍ 24ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവില്‍വന്നു.എല്ലാ വര്‍ഷവും ഒക്ടോബര്‍ 24-ന് യു . എന്‍ ദിനം ആചരിക്കുന്നു

0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP