വി.കെ. കൃഷ്ണമേനോന്‍

>> Monday, October 5, 2009


വി.കെ. കൃഷ്ണമേനോന്‍ചരമദിനം (ഒക്ടോബര്‍ 6)
കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയിലെ വെങ്ങലില്‍ കുടുബത്തിലാണ് വി.കെ. കൃഷ്ണമേനോന്‍ ജനിച്ചത്. അച്ഛന്‍ കോമത്ത് കൃഷ്ണക്കുറുപ്പ് ,കോഴിക്കോട് കോടതിയിലെ വക്കീലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരിയിലയിരുന്നു പിന്നീട് അദ്ദേഹം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജില്‍ വച്ച് അദ്ദേഹം ദേശിയപ്രസ്ഥനത്തില്‍ ആകൃഷ്ട്നാകുകയും
ആനിബസന്റ് ആരംഭച്ച ഹോംറൂള്‍ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു. ആനിബസന്റ് അദേഹത്തെ ഇംഗ്ലണ്ടിലേക്ക് വിദ്യാഭ്യാസം ചെയ്യാന്‍ പറഞ്ഞയച്ചു.‍ബ്രിട്ടണിലെത്തിയ മേനോന്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കൊണോമിക്സിലും ലണ്ടന്‍ യൂണിവേഴ്സിറ്റി കോളെജിലും ഉപരിപഠനം നടത്തി. പത്രപ്രവര്‍ത്തകനായും ഇന്ത്യാ ലീഗിന്റെ സെക്രട്ടറിയായും (1929-1947) പ്രവര്‍ത്തിച്ചു.സെന്റ് പാന്‍‌ക്രിയാസ് (ലണ്ടന്‍) അദ്ദേഹത്തിന് ‘Freedom of the Borough' എന്ന ബഹുമതി സമ്മാനിച്ചു. ബര്‍ണാര്‍ഡ് ഷായ്ക്കു ശേഷം ഈ ബഹുമതി ലഭിക്കുന്നത് കൃഷ്ണമേനോനാണ്.
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യയുടെ ബ്രിട്ടനിലെ സ്ഥാനപതിയായി 1947 മുതല്‍ 1952 വരെ കൃഷ്ണമേനോന്‍ നിയമിക്കപ്പെട്ടു. 1952 മുതല്‍ 1962 വരെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു.
ഇന്ത്യയുടെ നയതന്ത്രരംഗത്തെ മഹാസ്തഭം എന്നു വിശേഷിക്കവുന്ന വ്യക്തിയാണ് വി.കെ. കൃഷ്ണമേനോന്‍. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൃഷ്ണമേനോനെ മുന്‍‌നിര്‍ത്തിയായിരുന്നു. ചേരി ചേരാ പ്രസ്ഥാനത്തിന് രുപം കൊടുക്കുന്നതിന്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ പ്രസംഗവൈഭവം പ്രസിദ്ധമാണ്, കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നീണ്ട 8 മണിക്കൂറാണ് അദേഹം ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചത്. ഈ റെക്കോര്‍ഡ് ഇതുവരെ തിരുത്തപ്പെട്ടിട്ടില്ല.

0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP