കെ. കേളപ്പന്‍ ചരമദിനം
>> Wednesday, October 7, 2009
1889 ഓഗസ്റ്റ് 24-നു കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്‍ ജനിച്ചത്. ഗാന്ധിജിയുടെ ആഹ്വാനത്താല്‍ പ്രചോദിതനായി പഠനമുപേക്ഷിച്ച് ദേശീയവിമോചനസമരത്തില്‍ പങ്കുചേര്‍ന്നു.
ചങ്ങനാശ്ശേരിയില്‍ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക അംഗമായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് ഭരണം ബഹിഷ്കരിക്കാന്‍ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോള്‍ കേളപ്പന്‍ തന്റെ ജോലി ഉപേക്ഷിച്ച് തന്റെ ജീവിതം മാതൃരാജ്യത്തിനായി ഉഴിഞ്ഞുവെയ്ക്കുവാന്‍ തീരുമാനിച്ചു. ഒരു വശത്ത് ഭാരതീയ സമൂഹത്തിലെ അനാചാരങ്ങള്‍ക്ക് എതിരെയും മറുവശത്ത് ബ്രിട്ടീഷ് ഭരണത്തിന് എതിരായും അദ്ദേഹം പോരാടി. ഒരു മാതൃകാ സത്യാഗ്രഹിയായിരുന്നു
അദ്ദേഹം. ഊര്‍ജ്ജസ്വലനായ വിപ്ലവകാരിയും സാമൂഹിക പരിഷ്കര്‍ത്താവും അധ:സ്ഥിതരുടെ നീതിക്കുവേണ്ടി പോരാടിയ പോരാളിയുമായിരുന്നു അദ്ദേഹം .
ഗാന്ധിജിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തില്‍ ചേര്‍ന്ന ആദ്യത്തെ കേരളീയനായിരുന്നു കേളപ്പന്‍.1932-ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഗാന്ധിജിയുടെ അപേക്ഷ പ്രകാരമാണ് അദ്ദേഹം ഗുരുവായൂരിലെ തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പലതവണ അദ്ദേഹം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. അയിത്തം ഉച്ചാടനം ചെയ്യുവാന്‍ അദ്ദേഹം പരിശ്രമിച്ചു. ഹരിജനങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം പ്രയത്നിച്ചു. കേരളത്തില്‍ പല ഹരിജന ഹോസ്റ്റലുകളും വിദ്യാലയങ്ങളും അദ്ദേഹം ആരംഭിച്ചു. സ്വദേശി പ്രസ്ഥാനത്തിന്റെ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. ഖാദി, കുടില്‍ വ്യവസായങ്ങള്‍ കേരളത്തില്‍ വേരുറപ്പിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു.1971 ഒക്ടോബര്‍ 7-നു അദ്ദേഹം അന്തരിച്ചു.

0 അഭിപ്രായ(ങ്ങള്‍):
Post a Comment