കൊഴുക്കല്ലുര്‍ കെ.ജി.എം.എസ്.യു.പി.സ്കൂളിന് ഇരട്ടക്കിരീടം.
>> Monday, March 8, 2010
മേലടി ഉപജില്ലാ വോളിബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കൊഴുക്കല്ലുര്‍ കെ.ജി.എം.എസ് യു.പി സ്കൂള്‍ ജേതാക്കളായി.ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആവള യു.പി.സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കീഴ്പയുര്‍ യു.പി.സ്കൂളും രണ്ടാം സ്ഥാനം നേടി. ഏറ്റവും നല്ല കളിക്കാരനായി ജംഷീറും കളിക്കാരിയായി ലുലു ഫാത്തിമയും തെരഞ്ഞെടുക്കപ്പെട്ടു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡാന്റ് കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡാന്റ്കെ.കെ.നാരായണന്‍ അധ്യക്ഷനായിരുന്നു.ഹെഡ് മാസ്റ്റര്‍ വി.രവീന്ദ്രന്‍ സ്വാഗതവും രവി അരീക്കല്‍ നന്ദിയും പറഞ്ഞു.




0 അഭിപ്രായ(ങ്ങള്‍):
Post a Comment