ശ്രീ നാരായണ ഗുരു സമാധി (സപ്തംബര്‍ 21)
>> Monday, September 21, 2009
ശ്രീ നാരായണ ഗുരു :
തിരുവനന്തപുരത്തിനടുത്തുള്ള ചെമ്പഴന്തി എന്ന ചെറിയ ഗ്രാമത്തില്‍ മണയ്ക്കല്‍ ക്ഷേത്രത്തിന് അടുത്തുള്ള വയന്‍വാരം വീട്ടില്‍ ക്രിസ്തുവര്‍ഷം 1856 ഓഗസ്റ്റ് മാസത്തിലാണ് നാരായണഗുരു ജനിച്ചത്. വയന്‍വാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരില്‍ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയില്‍ മാടന്‍ ആയിരുന്നു. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്
കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട പരിഷ്ക്കര്‍ത്താവായിരുന്നു ശ്രീ നാരായണ ഗുരു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ്ണ മേല്‍ക്കോയ്മ,തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങള്‍ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു.. മറ്റു പലരേയും പോലെ ബ്രാഹ്മണരേയും മറ്റു സവര്‍ണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളുംക്ഷേത്രങ്ങളും സ്ഥാപിച്ച് തന്റെ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവര്‍ പോലുള്ള അവര്‍ണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാര്‍ഗ്ഗദര്‍ശകങ്ങളായ പ്രബോധനങ്ങള്‍ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീര്‍ന്ന വ്യക്തിത്വമാണ്.
1888 മാര്‍ച്ച് മാസത്തില്‍ നാരയണഗുരു അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. ജാതിനിര്‍ണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയില്‍ നിന്നു രണ്ടുവരികള്‍ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. “ ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് ”
“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും.തന്റെ സാമൂഹിക പരിഷ്കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ.പല്പുവിന്റെ പ്രേരണയാല്‍ അദ്ദേഹം 1903-ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു.



0 അഭിപ്രായ(ങ്ങള്‍):
Post a Comment