ആനി ബെസെന്റ്റ്
>> Saturday, September 19, 2009
സാമൂഹിക പരിഷ്കരണം, വനിതാവിമോചനം, തൊഴിലാളി പ്രസ്ഥാനം, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, ആത്മവിദ്യപ്രസ്ഥാനം എന്നീ പല പ്രവര്‍ത്തന മേഖലകളിലും സജീവമായി പങ്കെടുക്കുകയും അവയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഒരു ബ്രിട്ടീഷ് വനിത.
1847 ല്‍ ലണ്ടനിലാണ് ആനി വുഡ് ജനിച്ചത്.1867 ല്‍ ആഫ്രിക്കന്‍ പാതിരിയായ ഫ്രാങ്ക് ബെസേന്റിനെ വിവാഹം കഴിച്ചതോടെ ആനിബെസെന്റായി. 1893 ല്‍ അവര്‍ ഇന്ത്യയില്‍ എത്തി. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മദ്രാസ്സിലുള്ള അടയാര്‍ തെരഞ്ഞെടുക്കുകയും ചെയ്തു.ഭാരതത്തിലെ പ്രധാന നഗരങ്ങള്‍ സന്ദര്‍ശിച്ചു പ്രഭാഷണങ്ങള്‍ നടത്തി. ബനാരീസ് സര്‍വകലാശാലയായി വികസിച്ച സെന്‍ട്രല്‍ ഹിന്ദു കോളെജിന്റെ സ്ഥാപക ആനി ബസന്റ്റ് ആയിരുന്നു. 1916ലാന് ഹോം റൂള്‍ ലീഗ് ആരംഭിച്ചത്. 1933 ല്‍ അന്തരിച്ചു.



0 അഭിപ്രായ(ങ്ങള്‍):
Post a Comment