കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

>> Friday, September 18, 2009


സെപ്റ്റംബര്‍ 18, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ജന്മദിനം 
കേരളവ്യാസന്‍ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൊടുങ്ങല്ലൂര്‍ കോവിലകത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. നിമിഷകവി എന്ന പേരിലും അറിയപ്പെടുന്നു. കൊല്ലവര്‍ഷം 1040 കന്നി മാസം 4 നു അതായത് 1864 സെപ്റ്റംബര്‍ 18 നാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ജനിച്ചത്. രാമവര്‍മ്മ എന്നായിരുന്നു യഥാര്‍ത്ഥ പേര്.കുഞ്ഞിക്കുട്ടന്‍ എന്ന ചെല്ലപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. വിവിധ വിഷയങ്ങളില്‍ പാണ്ഡിത്യം നേടുന്നതിനു മുന്‍പു തന്നെ കവിതാരചനയില്‍ പ്രാഗത്ഭ്യം നേടിയിരുന്നു. വ്യാകരണം പഠിച്ചതിനു ശേഷം ഏഴാമത്തെ വയസ്സില്‍ കവിതാ രചന തുടങ്ങിയിരുന്നു. ആദ്യമായി പ്രകാശിപ്പിക്കപ്പെട്ട കൃതി കവിതാഭാരതമാണ്; 22-മത്തെ വയസ്സില്‍. അങ്ങനെ 28 കൊല്ലം അദ്ദേഹം ഭാഷയ്ക്കായി പ്രവര്‍ത്തിച്ചു. പഴയ ഐതിഹ്യങ്ങള്‍ ശേഖരിച്ച് അവയെ കൈകാര്യം ചെയ്യുവാന്‍ തമ്പുരാന് പ്രത്യേക കഴിവുണ്ടായിരുന്നു. അതിനുവേണ്ടി ഏതു വിധത്തിലുള്ള ത്യാഗവും അദ്ദേഹം സഹിക്കുമായിരുന്നു. അദ്ദേഹത്തിന് സാഹിത്യകാന്മാരായി നിരവധി പണ്ഡിത സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഇവര്‍ സമ്മേളിക്കുന്ന കവി സമ്മേളനം പ്രശസ്തമായിരുന്നു. ഇവരെല്ലാം ചേര്‍ന്ന് ശുദ്ധ മലയാളത്തില്‍ കവിതകള്‍ രചിച്ചിരുന്നു. അക്കാലത്ത് കവിതകളില്‍ സംസ്കൃതത്തിന്റെ അതിപ്രസരം പ്രകടമായിരുന്നു. പച്ച മലയാളം എന്നാണീ പ്രസ്ഥാനം അറിയപ്പെടുന്നത്. അദ്ദേഹം മഹാഭാരതം 874 ദിവസം കൊണ്ട് തര്‍ജ്ജമ ചെയ്തു തീര്‍ത്തു. ആ വിവര്‍ത്തനം ഒന്നു തന്നെ അദ്ദേഹത്തിന്റെ കഴിവുകള്‍ വെളിപ്പെടുത്തുന്നതാണ്.1913-ല്‍ തന്റെ 48-മത്തെ വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു. അതിസാരവും സന്നിപാതജ്വരവും പിടിപെട്ടാണ് അദ്ദേഹം മരിച്ചത്. കവിഭാരതം, അംബോപദേശം, ദക്ഷയാഗ ശതകം, നല്ല ഭാഷ, തുപ്പല്‍കോളാമ്പി, പാലുള്ളി ചരിതം, മദിരാശി യാത്ര, കൃതിരത്ന പഞ്ചകം, കംസന്‍, കേരളം ഒന്നാം ഭാഗം, ദ്രോണാചാര്യര്‍ ( അപൂര്‍ണ്ണം), ണാസംഗം, നളചരിതം, ചന്ദ്രിക, സന്താനഗോപാലം, സീതാസ്വയം‍വരം, ഗംഗാവിതരണം, ശ്രീമനവിക്രമ ജയം ( സാമൂതിരി യെപ്പറ്റി), മാര്‍ത്താണ്ഡ വിജയം (അപൂര്‍ണ്ണം), മദുസൂദന വിജയം, ഘോഷയാത്ര കവിതകള്‍ അയോദ്ധ്യാകാണ്ഡം, ആത്മബോധം പാന, ചാന പഞ്ചകം, പട്ടാഭിഷേകം പാന, ദോഷവിചാരം കിളിപ്പാട്ട്, രാധാമാധവയോഗം വഞ്ചിപ്പാട്ട്, കൊടുങ്ങല്ലൂറ് ഭഗവതി കുറത്തിപ്പാട്ട്, , മയൂരധ്യജ ചരിതം, പലവകപ്പാട്ടുകള്‍, ഖണ്ഡകൃതികള്‍ വിവര്‍ത്തനം മഹാഭാരതം, കാദംബരി കഥാസാരം, വിക്രമോര്‍വ്വശീയം, ശുകസന്ദേശം

0 അഭിപ്രായ(ങ്ങള്‍):

ചിത്രങ്ങളിലൂടെ ...

Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket PhotobucketPhotobucketPhotobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket Photobucket
KARAYAT GOVINDAN MASTER SMARAKA U.P.SCHOOL, KOZHUKKALLUR

Speed Test


(c) Speedtest

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP